കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് എല്ലാ കളിയും വിജയിക്കാനുള്ള മനോഭാവം ഉണ്ടെന്ന് ഇവാൻ

തന്റെ ടീം ശരിയായ പാതയിലാണെന്നും ഓരോ മത്സരവും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ താര. 100% നൽകുന്നുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഇവാൻ. ടീമിലെ മുഴുവൻ താരങ്ങൾക്കും എല്ലാ മത്സരത്തിലും വിജയിക്കാനായി പോരാടാനുള്ള മനോഭാവം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് എല്ലാ കളികളും ജയിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവസാന നിമിഷം വരെ പോരാടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്റെ താരങ്ങൾക്ക് വിജയിക്കാനുഅ മാനോഭാവം ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അവർ അത് തെളിയിക്കാൻ ആഗ്രഹിക്കുന്നു.” ഇവാൻ പറഞ്ഞു.

Exit mobile version