കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളിൽ തൃപ്തി എന്ന് ഇവാൻ വുകമാനോവിച്

Img 20211118 153200
Credit: Twitter

നാളെ ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ നേരിടും. ടീമിന്റെ ഇതുവരെയുള്ള ഒരുക്കത്തിൽ തൃപ്തിയിലാണ് എന്ന് കേരളത്തിന്റെ പരിശീലകൻ വുകമാനോവിച്. ഞങ്ങൾ നിരവധി പ്രീസീസൺ മത്സരങ്ങൾ കളിച്ചു എന്നും തനിക്ക് നല്ലതു മാത്രമെ പ്രീസീസൺ ഒരുക്കങ്ങളെ കുറിച്ച് പറയാൻ ഉള്ളൂ എന്നും വുകമാനോവിച് പറഞ്ഞു. ടീം നല്ല സ്ഥിതിയിലാണ് ഒരുക്കങ്ങൾക്ക് ശേഷം ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ടീമിനെ പരിക്കൊന്നും ഈ സമയത്ത് അലട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രീസീസണിൽ പൊതുവെ താൻ സന്തുഷ്ടനാണ്. ഡ്യൂറണ്ട് കപ്പിനെ കുറിച്ച് താൻ ഇപ്പോൾ സംസാരിക്കുന്നില്ല. അത് തങ്ങളുടെ നിയന്ത്രണത്തിൽ അല്ലായിരുന്നു എന്നും ഇവാൻ പറയുന്നു. താൻ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവാൻ ആണ് എങ്കിലും ടീമിന് ഇനിയും മെച്ചപ്പെടാൻ ആകും എന്നും അദ്ദേഹം പറഞ്ഞു.

Previous article“ഇത് പുതിയ സീസൺ, പഴയ ചരിത്രങ്ങൾ മാറ്റാൻ ശ്രമിക്കും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
Next articleകാണേണ്ടത് കാണണം!! അർജന്റീന ബ്രസീൽ മത്സരം നിയന്ത്രിച്ച റഫറിമാരെ സസ്പെൻഡ് ചെയ്തു!!