“നാളെ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം തയ്യാറല്ല” – ഇവാൻ

Img 20211222 223952
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ടീം നാളെ നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് തയ്യാറല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ടീമിന് അവസാന മൂന്ന് ദിവസമായി പരിശീലനം നടത്താൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ ടീം നാളെ കളിക്കാൻ തയ്യാറായിട്ടില്ല. പരിശീലനം നടത്താത്തത് കൊണ്ട് തന്നെ നാളത്തെ മത്സരത്തിനായി ഒരു പ്ലാനും ടീമിന് ഇല്ല എന്നും ഇവാൻ വുകമാമോവിച് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പരിശീലനം നടത്താതെ കളത്തിൽ നേരിട്ട് ഇറങ്ങിയാൽ അത് പ്രയാസകരമാകും. താരങ്ങൾക്ക് വലിയ പരിക്കുകൾ വരാനും അവർക്ക് സീസൺ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കളി മാറ്റിവെക്കണം എന്ന് താൻ ആവശ്യപ്പെടില്ല. പക്ഷെ ഐ എസ് എല്ലുകാർക്ക് കഴിവുണ്ടെന്നും അവർ എല്ലാത്തിനും പരിഹാരം കാണുമെന്നാണ് തന്റെ പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു ‌

Previous articleഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടം, ഇനി പ്രതീക്ഷ അരങ്ങേറ്റക്കാരന്‍ സാം ബില്ലിംഗ്സിൽ
Next articleടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്