Picsart 24 04 26 19 35 45 477

കേരള ബ്ലാസ്റ്റേഴ്സിനായി ഇവാൻ നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി – സ്കിങ്കിസ്

ഇവാൻ വുകമാനോവിച് കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ എല്ലാ സേവനങ്ങൾക്കും നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്. ഇന്നാണ് ഇവാൻ വുകമാനോവിച് ക്ലബ് വിട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു സ്കിങ്കിസ്.

“ടീമിന്റെ വളർച്ചയിൽ കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ ചെയ്ത എല്ലാ കാര്യങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.” സ്കിങ്കിസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനെ തുടർച്ചയായി മൂന്ന് സീസണുകളിൽ പ്ലേ ഓഫിൽ എത്തിക്കാനും ഒരു സീസണ ഫൈനലിൽ എത്തിക്കാനും ഇവാൻ വുകമാനോവിചിന് ആയിരുന്നു.

Exit mobile version