Site icon Fanport

ഇന്നെങ്കിലും ജയിക്കണം, അവസാന സ്ഥാനക്കാർക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിൽ പ്ലേ ഓഫ് എന്ന പ്രതീക്ഷ വിദൂരത്ത് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടെ വിജയം തേടി ഇറങ്ങുകയാണ്. ഒഡീഷ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത്. ഐ എസ് എല്ലിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമാണ് ഇത്. അവസാന സ്ഥാനത്തുള്ള ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്.

ലീഗിൽ ഒരു വിജയം മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയിട്ടുള്ളൂ. അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് തോറ്റു എങ്കിലും അന്ന് നടത്തിയ പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നതാണ്. കിട്ടിയ അവസരം മുതലെടുക്കുക എന്നതാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രധാന വെല്ലുവിളി. ഇന്ന് വലിയ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടായേക്കില്ല.

ഒഡീഷ അവരുടെ ആദ്യ വിജയത്തിനായാണ് നോക്കുന്നത്. വിജയം ഇല്ല എങ്കിലും അവസാന മത്സരങ്ങൾ ഒഡീഷ നന്നായി കഴിച്ചിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Exit mobile version