കളി നടക്കും എന്ന് ഒരു ഉറപ്പുമില്ല, മാറ്റിവെക്കുമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ്

Img 20220112 212037

ഐ എസ് എല്ലിൽ നാളെ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം നടക്കില്ല എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും. ഇതുവരെ കളി മാറ്റിവെക്കുന്നതിനായി തീരുമാനം ആയിട്ടില്ല. നാളെ രാവിലെ 11 ക്ലബുകളുമായി ഐ എസ് എൽ ഒരു ചർച്ച വെച്ചിട്ടുണ്ട്. ആ ചർച്ചയിൽ ലീഗ് പൂർണ്ണമായും നിർത്തി വെക്കാൻ തീരുമാനം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് ദിവസമായി പരിശീലനം നടത്തിയിട്ടില്ല. ടീം കളിക്കായി ഒരു ഒരുക്കവും നടത്തിയിട്ടില്ല എന്ന് പരിശീലകൻ ഇവാൻ ഇന്നലെ പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 9 ക്ലബുകൾ ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇന്നലെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവെച്ചില്ല എങ്കിൽ അത് വലിയ വിവാദമായേക്കാം.

Previous articleനെതര്‍ലാണ്ട്സിനെതിരെയുള്ള ഏകദിനങ്ങളില്‍ കളിക്കാനില്ലെന്ന് അറിയിച്ച് മുഹമ്മദ് നബി
Next articleദക്ഷിണാഫ്രിക്കയ്ക്കെതിരെ 232 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ