വീണ്ടും ആശ്വാസം, കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അറിയിച്ചു. കോവിഡ് കാരണം കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ആണ് ഈ തീരുമാനം.

Img 20220117 111802

ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീൽഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല എന്ന് ലീഗ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിക്ക് എതിരാറ്റ മത്സരവും മാറ്റിവെച്ചിരുന്നു. അവസാന 5 ദിവസത്തിൽ അധികമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയിട്ടില്ല. അവസാന മത്സരം മുതൽ ടീം ഐസൊലേഷനിലും ആണ്.