പെനാൾട്ടി വില്ലനായി, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ പിറകിൽ

Img 20220210 201342

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ നിൽക്കുന്നു. രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. നാലു മാറ്റങ്ങളുമായി ഇറങ്ങിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പതിവ് താളം ഇതുവരെ ലഭിച്ചിട്ടില്ല.
20220210 201330

ആദ്യ പകുതിയിൽ രണ്ട് ടീമുകളുടെയും പ്രതീക്ഷകൾ സെറ്റ് പീസുകളിൽ ആയിരുന്നു. എന്നാൽ സെറ്റ് പീസുകളും വലിയ ഭീഷണികൾ ഉണ്ടാക്കിയില്ല. 44ആം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയതിന് ജംഷദ്പൂരിന് പെനാൾട്ടി ലഭിച്ചു. സ്റ്റുവർട്ട് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.

അറ്റാക്കിൽ ഡിയസിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ അനുഭവപ്പെട്ടു. പതിവു പോലെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കപ്പെടുന്നു.