ഹീലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മൂന്ന് കോ-ബ്രാന്‍ഡഡ് വ്യക്തിശുചിത്വ ഉത്പന്നങ്ങള്‍ പുറത്തിറക്കി

Img 20201026 195556

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകര്‍ക്കുള്ള സമര്‍പ്പണത്തിന്റെയും ഭാഗമായി, ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്ന തരത്തിലാണ് ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഷവര്‍ ജെല്‍ എന്നീ ഉത്പന്നങ്ങള്‍

കൊച്ചി, ഒക്ടോബര്‍ 26, 2020:ഐഎസ്എല്‍ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക സ്‌പോണ്‍സറായ ഹീല്‍, ജനകീയ ക്ലബ്ബുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വ്യക്തിശുചിത്വത്തിന്റെ പ്രധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുതുനിര കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയതായി സംയുക്തമായി പ്രഖ്യാപിച്ചു. ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷുകള്‍, ഷവര്‍ ജെല്‍സ് എന്നിവ ഉള്‍പ്പെടുന്ന ആയുര്‍വേദ വിഭാഗത്തിലെ ഈ സവിശേഷമായ പുതിയ ഉല്‍പന്നങ്ങളെല്ലാം മഞ്ഞളിന്റെ ഗുണങ്ങള്‍ സന്നിവേശിപ്പിച്ച്, മഞ്ഞള്‍ അതിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ചേര്‍ത്തുള്ളതാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകര്‍ക്കുള്ള സമര്‍പ്പണത്തിന്റെ ഭാഗമായും കോ-ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളില്‍ ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്നുണ്ട്. എല്ലാ കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങളിലെയും മഞ്ഞളിന്റെ ഉപയോഗവും മഞ്ഞ നിറം ഹൈലൈറ്റ് ചെയ്യുന്നു.

ആവേശകരമായ പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രമുഖരായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിച്ച് വ്യക്തിശുചിത്വ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് ഹീല്‍ ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് പുറമെ, ക്ലബ്ബിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഞ്ഞ നിറം നല്‍കി,
ആരാധകരില്‍ ഉത്പന്നങ്ങള്‍ പ്രതിധ്വനിക്കുന്നതിനായുള്ള അധിക നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആവശ്യം ഒരുപോലെ നിറവേറ്റുന്നതിന്, വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണില്‍ ടീമിന്റെ അഭിനിവേശം നിറഞ്ഞ ആരാധകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും രാഹുല്‍ മാമ്മന്‍ പറഞ്ഞു.

ക്ലബ്ബിനെ പിന്തുണക്കുന്നവരുടെ സുരക്ഷയും സമഗ്ര ക്ഷേമവും ഉറപ്പുവരുത്തല്‍ ലക്ഷ്യമിട്ടുള്ള കോ-ബ്രാന്‍ഡഡ് വ്യക്തിഗത ശുചിത്വ ഉത്പന്നങ്ങളുടെ പ്രാരംഭ നിര അവതരിപ്പിക്കുന്നതിന്, ഹീലുമായി പങ്കാളിയാകുന്നതില്‍ കെബിഎഫ്‌സി അഭിമാനം കൊള്ളുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വെല്‍നെസ് രംഗത്ത് കെബിഎഫ്‌സിക്കായുള്ള ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ പ്രതികൂല സാഹചര്യങ്ങളില്‍, സ്വന്തം ആരോഗ്യത്തിന് പുറമെ മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നന്നായി ശുചിത്വം പാലിച്ച്, തങ്ങളുടെ ഭാഗം നിര്‍വഹിക്കാന്‍ ഞങ്ങളുടെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Previous articleറൊണാൾഡോയ്ക്ക് വീണ്ടും കൊറോണ പരിശോധന, ഫലം അനുകൂലമായാൽ ബാഴ്സക്ക് എതിരെ കളിക്കാം
Next articleക്രിസ് ഗെയ്ൽ വെടിക്കെട്ടിൽ കൊൽക്കത്ത ചാരം, കിങ്‌സ് ഇലവൻ പഞ്ചാബിന് അനായാസ ജയം