“കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഭയങ്കരമായി പിന്തുണക്കുന്നു, ഈ ക്ലബിൽ അതീവ സന്തോഷവാൻ” – ഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയ്ക്ക് മുന്നിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന യുവ ഗോൾ കീപ്പർ ഗില്ലിന് കഴിഞ്ഞ മാസത്തെ എമേർജിങ് പ്ലയർ പുരസ്കാരം ലഭിച്ചു. ഇന്ന് മത്സര ശേഷമാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. തന്റെ നല്ല പ്രകടനങ്ങൾക്ക് കാരണം തനിക്ക് വലിയ പിന്തുണ നൽകുന്ന ക്ലബ് ആണ് എന്ന് ഗിൽ പറഞ്ഞു. പരിശീലകരും താരങ്ങളും ആരാധകരുമെല്ലാം സ്നേഹം മാത്രമാണ് നൽകുന്നത് എന്നും ഗിൽ പറഞ്ഞു.

ഇന്ന് ഖാബ്ര ഇല്ലായിരുന്നു എ‌കിലും മത്സരത്തിന് മുമ്പ് ഖാബ്ര തന്നോട് ഡിഫൻസിനോട് മത്സര സമയത്ത് സംസാരിച്ചു കൊണ്ടേ ഇരിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്ന് ഗിൽ പറഞ്ഞു. ഇന്ന് ഡിഫൻസ് നല്ല പ്രകടനം നടത്തിയത് കൊണ്ട് തനിക്ക് അധികം പണി എടുക്കേണ്ടി വന്നില്ല എന്നും താരം പറഞ്ഞു. ഇപ്പോൾ ഗോൾഡ് ഗ്ലോവ് പുരസ്കാരത്തിന് മുന്നിൽ നിൽക്കുന്നതും ഗിൽ ആണ്.