Picsart 24 09 05 19 13 20 922

കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡ് ഉണ്ട്, കഴിഞ്ഞ തവണത്തേക്കാൾ നല്ല പ്രകടനം ഉണ്ടാകും – ഇഷാൻ പണ്ഡിത

ഇന്നത്തെ ISL മീഡിയ മീറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത തൻ്റെ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു, യുവാക്കളും പരിചയസമ്പന്നരുമായ കളിക്കാർ തമ്മിലുള്ള സന്തുലിതാവസ്ഥ ടീമിൽ ഉണ്ടെന്ന് അദ്ദേഹം ഉയർത്തിക്കാട്ടി. “യുവ കളിക്കാരും പരിചയസമ്പന്നരായ കളിക്കാരും തമ്മിൽ ഞങ്ങളുടെ സ്ക്വാഡിൽ നല്ല ബാലൻസ് ഉണ്ട്, ഞങ്ങൾക്ക് ഹംഗർ ഉണ്ട്. കഴിഞ്ഞ സീസൺ, ഞങ്ങൾ ആഗ്രഹിച്ചതുപോലെ പൂർത്തിയാക്കാൻ ആയില്ല, ഈ സീസണിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഒരു നല്ല ടീമും ഒരു പുതിയ പരിശീലകനുമുണ്ട്, എല്ലാവർക്കും വിജയിക്കാൻ ആഗ്രഹം ഉണ്ട്,” പണ്ഡിത പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സെപ്റ്റംബർ 13 ന് ആണ് ആരംഭിക്കുന്നത്, സെപ്റ്റംബർ 15 ന് പഞ്ചാബ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഉദ്ഘാടന മത്സരത്തിൽ നേരിടും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്താനായിരുന്നില്ല, എന്നാൽ പുതിയ കോച്ച് സ്‌റ്റാറെയുടെ കീഴിൽ കിരീടം തന്നെയാണ് ടീം ലക്ഷ്യമിടുന്നത്.

Exit mobile version