കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ നേവിക്ക് എതിരെ

Img 20211007 233845

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങും. ഐ എസ് എല്ലിനായി ഗോവയ്ക്ക് പോകുന്നതിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. അതിൽ ആദ്യ മത്സരമാണ് ഇത്. ഇന്ന് വൈകിട്ട് നാലു മണിക്ക് പനമ്പിള്ളി ഗ്രൗണ്ടിലാണ് മത്സരം. കളി കേരള ബ്ലാസ്റ്റേഴ്സിന്റെ യൂടൂബ് ചാനലിൽ തത്സമയം കാണാം. ഒക്ടോബർ 12ന് എം എ കോളേജിനെയും കേരള ബ്ലസ്റ്റേഴ്സ് നേരിടുന്നുണ്ട്. നേരത്തെ കൊച്ചിയിൽ വെച്ച് മൂന്ന് സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. അതിനു ശേഷം ഡ്യൂറണ്ട് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിരുന്നു. ഇന്ന് വിദേശ താരങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങും.

Previous articleസംസ്ഥാന സീനിയർ ഫുട്ബോൾ കിരീട പോരാട്ടം ഇന്ന്
Next articleവെനിസ്വേലയെയും വീഴ്ത്തി കാനറികൾ മുന്നോട്ട്