രാഹുൽ കെ പി തിളക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിനെ തകർത്തു

Img 20201025 183402
- Advertisement -

പ്രീസീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. വിദേശ താരങ്ങൾ ഒന്നും ഇല്ലാതെ മുഴുവൻ ഇന്ത്യൻ താരങ്ങളുമായാണ് ഇന്ന് രണ്ട് ടീമുകളും ഇറങ്ങിയത്. ഗംഭീര പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്..

രണ്ട് ഗോളുകളും നേടിയത് മലയാളി താരമായ രാഹുൽ കെപിയാണ്. കിബു വികൂന പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച യുവനിര ഒന്നടങ്കം നല്ല പ്രകടനം ഇന്ന് കാഴ്ച വെച്ചു എന്ന് മത്സരത്തിന്റെ ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വരുന്ന ആഴ്ചകളിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കും. അടുത്ത മത്സരം മുതൽ വിദേശ താരങ്ങളും സ്ക്വാഡിൽ എത്തി തുടങ്ങും. കോവിഡ് പ്രൊട്ടോക്കോൾ ഉള്ളത് കൊണ്ട് ഐ എസ് എൽ ക്ലബുകളുമായി മാത്രമാകും സൗഹൃദ മത്സരങ്ങൾ.

Advertisement