“മുൻ സീസണുകൾ പോലെ ആകില്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല പ്രകടനങ്ങൾ ആണ് വരാൻ ഇരിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സിന് അവസാന മൂന്ന് സീസണുകൾ പോലെ മോശം തുടക്കമാണ് ലഭിച്ചത് എങ്കിലും മുൻ സീസണുകൾ പോലെ ആകില്ല ഈ സീസൺ മുന്നോട്ട് പോവുക എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. തനിക്ക് ഈ ടീമിൽ വിശ്വാസം ഉണ്ട്. ഈ ടീമിൽ നിന്ന് ഇനി നല്ല പ്രകടനങ്ങളാണ് വരാൻ ഉള്ളത്. അത് എല്ലാവർക്കും കാണാൻ കഴിയും എന്നും കിബു വികൂന പറഞ്ഞു‌.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിൽ താൻ തൃപ്തനല്ല. ടീം ഒരുപാട് മേഖലകളിൽ മെച്ചപ്പെടാൻ ഉണ്ട്. പ്രത്യേകിച്ച് അറ്റാക്കിംഗിൽ. അതിനായി ടീം കഠിന പ്രയത്നം നടത്തുന്നുണ്ട് എന്നും അതിന്റെ ഫലം ഉടനെ ഉണ്ടാകും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. തനിക്ക് തന്റെ താരങ്ങളെ വിശ്വാസം ഉണ്ട് എന്നും വികൂന പറഞ്ഞു. ടീം കൂടുതൽ ധൈര്യം കാണിക്കേണ്ടതുണ്ട് എന്നും ബെംഗളൂരു എഫ് സിക്ക് എതിരെ മൂന്ന് പോയിന്റ് നേടാൻ ആകുമെന്നും വികൂന പറഞ്ഞു.

Exit mobile version