Picsart 23 08 20 20 32 14 099

ഘാനയിൽ നിന്ന് ഒരു യുവ സ്ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഘാന സ്‌ട്രൈക്കർ ക്വാമെ പെപ്രയെ ടീമിലെത്തിച്ചു. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. സൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.

ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ അരങ്ങേറ്റ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ അദ്ദേഹം നേടി. 2020/21 സീസണിൽ, പെപ്ര 12 ഗോളുകളും നേടി, തന്റെ ക്ലബ്ബിന്റെ ടോപ് സ്‌കോററായും ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായും ഫിനിഷ് ചെയ്തു.

പെർപ്പ പിന്നീട് 2021-ൽ ഒർലാൻഡോ പൈറേറ്റ്‌സിലേക്ക് മാറി. അവുടെ പൈറേറ്റ്‌സ് പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ അരങ്ങേറ്റ സീസണിലെ ശ്രദ്ധേയമായ 7 ഗോളുകൾക്ക് ശേഷം DStv പ്രീമിയർഷിപ്പ് യംഗ് പ്ലെയർ ഓഫ് ദി സീസൺ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.

ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് പെപ്രയ്ക്ക് മാരിറ്റ്സ്ബർഗ് യുടൈറ്റഡുമായി ലോൺ സ്പെല്ലുകൾ ഉണ്ടായിരുന്നു. പരിക്കേറ്റ സൊറ്റിരോക്ക് പകരമാണ് ബ്ലാസ്റ്റേഴ്സ് പെപ്രയെ സൈൻ ചെയ്യുന്നത്.

Exit mobile version