കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന പ്രീ സീസൺ മത്സരം ഇന്ന്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പെയിനിലെ അവസാന പ്രീ സീസൺ മത്സരം ഇന്ന് നടക്കും. സെഗുണ്ട ഡിവിഷൻ ബി ക്ലബായ മാർബെല്ല ഫുട്ബോൾ ക്ലബ്ബുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. സ്പെയിനിലെ മൂന്നാം നിര ലീഗാണ് സെഗുണ്ട ഡിവിഷൻ ബി.  സ്പെയിനിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ പ്രീ സീസൺ മത്സരമാണിത്.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിൽ  സ്പാനിഷ് ക്ലബ്  ആർ.ബി ലിനേൻസുവിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിചിരുന്നു. ഇരട്ട ഗോളുകൾ നേടി വിനീതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ആദ്യ പ്രീ സീസൺ മത്സരം 1 – 0 ന്  ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ 1 – 1ന്  സമനിലയിൽ കുടുങ്ങിയിരുന്നു. വിജയത്തോടെ സ്പെയിനിലെ പ്രീ സീസൺ മത്സരങ്ങൾ അവസാനിപ്പിക്കാനാവും കോച്ച് റെനെയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement