Site icon Fanport

“കേരള ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് ബഹുമാനമായിരുന്നു”

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിന് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് തനിക്ക് ബഹുമാനമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെ. താൻ നോർത്ത് ഈസ്റ്റിൽ കളിക്കുന്ന കാലത്ത് തന്നെ ബ്ലാസ്റ്റഴ്സ് ആരാധകരെ ശ്രദ്ധിച്ചിരുന്നു. അവർ ക്ലബിനെ പിന്തുണയ്ക്കുന്ന വിധം അഭിനന്ദമർഹിക്കുന്നതാണ് എന്നും ഒഗ്ബെചെ പറഞ്ഞു.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരമായി മാറിയതോടെ ആരാധകരെ കൂടുതൽ അറിയാൻ തനിക്ക് ആകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ടീമിനോട് അത്രയ്ക്ക് ആത്മാർത്ഥതയാണെന്നും ഈ ടീമിലേക്ക് വന്നതിൽ സന്തോഷമുണ്ട് എന്നും ഒഗ്ബെചെ പറഞ്ഞു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ സെമി വരെ എത്തിച്ച ഒഗ്ബെചെ അത്തരത്തിൽ ഒരു പ്രകടനം ബ്ലാസ്റ്റേഴ്സിലും നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Exit mobile version