ചെന്നൈ തീരത്ത് മഞ്ഞ തിരമാല തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശപ്പോരാട്ടത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി യെ നേരിടും. രാത്രി 8നാണു മത്സരം. മൂന്നു തുടർച്ചയായ സമനിലക്കും തോൽവിക്കും ശേഷം സ്വന്തം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങുന്നതെങ്കിൽ കരുത്തിലും പോരാട്ടത്തിലും ഒട്ടും പിറകിൽ അല്ല ചെന്നൈയിൻ. ആദ്യ എവേ മത്സരത്തിൽ ഗോവയിൽ ഏറ്റതുപോലെ ഒരു പരാജയം മഞ്ഞപ്പട ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് ആവർത്തിക്കാതിരിക്കാനാവും റെനെയുടെ ശ്രമം.

കഴിഞ്ഞ മത്സരത്തിൽ ലീഗിലെ താരതമ്മ്യേന കരുത്തർ എന്ന് വിശേഷിപ്പിക്കുന്ന ബാംഗ്ലൂരിനെ അവരുടെ നാട്ടിൽ പോയി തോൽപ്പിച്ചതിന്റെ വലിയ മാനസിക മുൻ‌തൂക്കം ചെന്നൈക്കുണ്ട്. കൂടാതെ സ്വന്തം കാണികൾക്കു മുന്നിൽകൂടി ആകുമ്പോൾ ചെന്നൈ കത്തി കയറുമോ എന്ന് കാത്തിരുന്നു കാണണം.

അതെ സമയം ഒട്ടുമിക്ക താരങ്ങളും ഫോമിലേക്കുയർന്നത് കോച്ച്റെനെ മുളൻസ്റ്റീന് വലിയ പ്രതീക്ഷയാണ്. മലയാളികളുടെ സൂപ്പർ താരം സി കെ വിനീത് ഗോളടിച്ചു തുടങ്ങിയത് മഞ്ഞപ്പടയെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്ത വെസ് ബ്രൗൺ പിൻനിരയിൽ വന്ന് കരുത്ത് കാട്ടിയത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും.

സൂപ്പർ താരം ബെർബെറ്റോവ്  ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.  ബെംഗളൂരിവിന് എതിരെയുള്ള മത്സരത്തിൽ താരം തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ചെന്നെയിന് എതിരെ കഴിഞ്ഞ 3 സീസണിലും ഗോൾ നേടിയ ഇയാൻ ഹ്യൂം ഇന്ന് ആദ്യ പതിനൊന്നിൽ ഇടം നേടുമോ എന്ന് കണ്ടറിയണം.

പോയിന്റ് പട്ടികയിൽ 5 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 6 പോയിന്റോടെ ഏഴാം സ്ഥാനത്തും, 6 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ 12പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement