Picsart 23 11 04 18 52 34 121

ദിമി ആദ്യ ഇലവനിൽ, ഈസ്റ്റ് ബംഗാളിന് എതിരായ ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ ആറാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ എവേ വിജയമാണ് ബ്ലസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. പരിക്കും സസ്പെൻഷനും കാരണം പല പ്രധാന താരങ്ങളും ഇന്നും ടീമിൽ ഇല്ല. ദിമി ഇന്ന് ആദ്യ ഇലവനിൽ എത്തി.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. സന്ദീപ്, പ്രിതം കോടാൽ,ഹോർമി, നവോച എന്നിവരാണ് ഡിഫൻസിൽ. ഡാനിഷ്, വിബിൻ എന്നിവരാണ് മധ്യനിരയിൽ. ഡെയ്സുകെ, ലൂണ, പെപ്ര, ദിമി എന്നിവർ മുന്നിൽ അണിനിരക്കുന്നു. രാഹുലും ഐമനും ഇഷൻ പണ്ടിതയും ബെഞ്ചിൽ ഉണ്ട്.

ടീം;

Exit mobile version