കേരള ബ്ലാസ്റ്റേഴ്സ് മറ്റന്നാൾ ഈസ്റ്റ് ബംഗാളിന് എതിരെ

Img 20201107 185617
Credit: Twitter
- Advertisement -

ഐ എസ് എല്ലിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇനി രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ കളിക്കും. മറ്റന്നാൾ ഈസ്റ്റ് ബംഗാളിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഐ എസ് എല്ലിലേക്ക് പുതുതായി എത്തിയ ഈസ്റ്റ് ബംഗാളിന്റെ ഒരുക്കങ്ങൾ മറ്റു ടീമുകളേക്കാൾ വൈകിയാണ് ആരംഭിച്ചത്. ഈസ്റ്റ് ബംഗാളിന് എതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ വിദേശ താരങ്ങളും ഉണ്ടാകും.

നേരത്തെ മുംബൈ സിറ്റിക്ക് എതിരെയും ഹൈദരബാദ് എഫ് സിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിനോടുള്ള മത്സരം കഴിഞ്ഞാൽ പിന്നെ നവംബർ 14ന് ജംഷദ്പൂരിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇത് അവസാന സന്നാഹ മത്സരമായിരിക്കും. അതു കഴിഞ്ഞ് നവംബർ 20ന് ആദ്യ ഐ എസ് എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെയും നേരിടും.

ഐ എസ് എൽ ടീമിന്റെ ഇനി ബാക്കിയുള്ള സന്നാഹ മത്സരങ്ങൾ;

Friendlies
Nov 8: Goa vs Chennaiyin
Nov 10: SC East Bengal vs Kerala
Nov 10: NEUFC vs Jamshedpur
Nov 10: Mumbai vs Odisha
Nov 11: Goa vs HFC
Nov 13: Bengaluru vs Mumbai
Nov 14: Goa vs ATK Mohun Bagan
Nov 14: Kerala vs JFC
Nov 15: Odisha vs CFC
Nov 20: SC East Bengal vs JFC

Advertisement