കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെ വരാൻ ഉറച്ച് പെരേര ഡിയസ്

Img 20220226 210250

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പെരേര ഡിയസ് ക്ലബിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിക്കാൻ ഇനിയും സമയം ബാക്കി ഉണ്ട് എങ്കിലും റിലീസ് വാങ്ങി കേരളത്തിലേക്ക് വരാൻ ഡിയസ് ശ്രമിക്കുന്നുണ്ട്.

താരത്തെ ക്ലബ് വിടാൻ അനുവദിക്കാൻ പ്ലാറ്റൻസ് ഒരുക്കമാണ്. എന്നാൽ ഡിയസിനെ വെറുതെ വിട്ടു നൽകുമോ എന്ന് ഉറപ്പില്ല.

ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താരം മുമ്പ് കളിച്ചിട്ടുള്ള താരമാണ് ഡിയസ്. ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.

Previous articleഡി യോങ്ങിനായുള്ള ശ്രമം യുണൈറ്റഡ് ഉപേക്ഷിക്കില്ല, താരത്തെ വിൽക്കാൻ ബാഴ്സയും ശ്രമിക്കുന്നു
Next articleഉറുഗ്വേ യുവ സ്ട്രൈക്കർ അഗസ്റ്റിൻ അൽവാരസ് ഇനി സസുവോളയിൽ