മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ കോസ്റ്റ ഇനി പോളണ്ടിൽ

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന സെന്റർ ബാക്ക് കോസ്റ്റ പോളണ്ടിലേക്ക് കൂടുമാറി. പോളണ്ട് ക്ലബായ Podbeskidzie Bielsko-Biała ആണ് കോസ്റ്റയെ സൈൻ ചെയ്തത്. പോളണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബാണ് Podbeskidzie Bielsko-Biała. ഒരു വർഷത്തെ കരാറിലാകും കോസ്റ്റ പുതിയ ക്ലബിൽ എത്തുന്നത്. കോസ്റ്റയെ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തിരുന്നു.

കോസ്റ്റ വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അദ്ദേഹം നിരാശ മാത്രമായിരുന്നു നകിയത്. 16 മത്സരങ്ങൾ കളിച്ച കോസ്റ്റ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. സിംബാബ്‌വെ ദേശീയ താരമായ കോസ്റ്റ സ്പാർട പരാഗ് പോലുള്ള വലിയ ക്ലബിനായി മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version