Site icon Fanport

ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഗതാഗത നിയന്ത്രണം

കൊച്ചി, ഫെബ്രുവരി 06, 2023: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്സി പോരാട്ടത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം. മത്സരദിവസമായ ചൊവ്വാഴ്ച സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ ഒൻപതാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-chennaiyin-fc/event

Exit mobile version