
കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കപ്പെടുമെന്ന് പറയപ്പെടുന്ന മലയാളി യുവതാരങ്ങളുടെ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി ചേർക്കപ്പെട്ടിരിക്കുന്ന പേര് സഹൽ അബ്ദുൽ സമദാണ്. സന്തോഷ് ട്രോഫിയിലെ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഈ മിഡ്ഫീൽഡറിലേക്ക് കണ്ണെത്താൻ കാരണം.
കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. എസ് എൻ കോളേജിനു വേണ്ടി തിളങ്ങിയാണ് സഹൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നത്. നേരത്തെ യു എ ഇ അക്കാദമിയായ ഇത്തിഹാദ് സ്പോർട്സ് അക്കാദമി ടീമിനു വേണ്ടിയും സഹൽ ബൂട്ടുകെട്ടിയിട്ടുണ്ട്.
സഹലിനെ കൂടാതെ, ജിഷ്ണു ബാലകൃഷ്ണൻ, അനന്തു മുരളി, അസറുദ്ദീൻ എന്നീ താരങ്ങളുമായും കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്. യുവ താരങ്ങളെ ഡ്രാഫ്റ്റിൽ അല്ലാതെ നേരിട്ട് ടീമിലെത്തിക്കാൻ ഐ എസ് എൽ വിടുമെന്നാണ് വിവരങ്ങൽ വരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial