ബ്രസീലിയൻ സെന്റർ ബാക്ക് ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: ആഗസ്റ്റ് 21, 2019: ബ്രസീൽ ഫുട്ബോൾ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫിൽഹോ ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. 190സെന്റിമീറ്റർ ഉയരമുള്ള 26കാരനായ ജൈറോ, ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സെന്റർ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ൽ ബ്രസീലിയൻ ക്ലബായ ഗോയസ്‌ എസ്പോർടെയിൽ തന്റെ ഫുട്ബാൾ കരിയർ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്സി, അമേരിക്ക എഫ്സി, ബോട്ടേവ് വ്രാറ്റ്സാ, ട്രോഫെൻസ്, നെഫ്റ്റ്ചി ബകു, സെപഹാൻ, മോന്റെ യമഗതാ, പേർസേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

“ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടക്കം മുതൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമായി അറിയപ്പെടുന്ന കെ‌ബി‌എഫ്‌സിക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണിൽ മികച്ച ഫലം നേടുന്നതിനായി ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിന് പ്രീസീസണിൽ എന്റെ ടീമംഗങ്ങളുമായി കഠിന പരിശീലനം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം കൂടാതെ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിക്കും.” ജൈറോ വ്യക്തമാക്കി.

“ബ്രസീലിയൻ ഫുട്ബോൾ താരം ജെയ്‌റോ റോഡ്രിഗസ് ടീമിലെത്തിയതിൽ ഞാൻ സന്തുഷ്ടനാണ്. ശക്തിയും വേഗതയും സമുന്യയിപ്പിച്ച് കളിക്കുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും. മികച്ച ആക്രമണ ഗുണങ്ങളും ജെയ്‌റോയ്ക്കുണ്ട് കൂടാതെ പന്ത് മിഡ്‌ഫീൽഡിലേക്ക് തള്ളിവിടാൻ ഒരിക്കലും അദ്ദേഹം ഭയപ്പെടുന്നില്ല, ഇത് അദ്ദേഹത്തിനും ടീമിനും ഒരു പോലെ ഗുണം ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ ബ്രസീലിയൻ മതിലായി അദ്ദേഹം മാറും.” കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇൽക്കോ ഷട്ടോരി പ്രത്യാശ പ്രകടിപ്പിച്ചു.