ഐലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇനി കേരള ബ്ലാസ്റ്റേഴ്സ് വല കാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഈ കഴിഞ്ഞ സീസണിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. ബിലാൽ ഖാനുമായി രണ്ട് വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചു. ഈ കഴിഞ്ഞ ഐലീഗിൽ റിയൽ കാശ്മീരി നിരയിൽ ഉണ്ടായിരുന്ന ബിലാൽ ഖാൻ അത്ഭുത പ്രകടനം തന്നെ ആയിരുന്നു കാഴ്ചവെച്ചത്. പൂനെ സിറ്റിറ്റുടെ താരമായ ബിലാൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു റിയൽ കാശ്മീരിൽ കളിച്ചത്. കേരളത്തിലേക്കുള്ള ബിലാൽ ഖാന്റെ രണ്ടാം വരവ് കൂടിയാണിത്. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

25കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ഐലീഗിൽ കാശ്മീരിന്റെ എല്ലാ മത്സരങ്ങളിലും വല കാത്ത ബിലാൽ അതിനു മുമ്പുള്ള സീസണിൽ 13 മത്സരങ്ങളിൽ ബിലാൽ ഗോകുലത്തിന്റെ വലയും കാത്തിട്ടുണ്ട്. മുമ്പ് മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

ധീരജ് സിംഗിന് ഒന്നാം നമ്പറിൽ വലിയ വെല്ലുവിളി ഉയർത്താൻ തന്നെ ബിലാൽ ഖാനാകും. മറ്റൊരു ഗോൾകീപ്പറെ കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ സൈൻ ചെയ്യാൻ സാധ്യത ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.