Site icon Fanport

മാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരുവിനെ തോൽപ്പിക്കണം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പതിനെട്ടാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ഇലവനെ തന്നെ നിലനിർത്താൻ ആണ് വുകമാനോവിച് തീരുമാനിച്ചത്..

ഗിൽ ആണ് ഇന്ന് വലക്കു മുന്നിൽ. നിശു, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. സഹൽ, ലൂണ, ദിമിത്രോസ് എന്നിവർക്ക് ഒപ്പം രാഹുലും ആണ് ഇന്ന് അറ്റാക്കിൽ ഉള്ളത്.

ടീം: ഗിൽ, നിശു, ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്,

Exit mobile version