Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിൽ കോച്ച് ഒഴികെ ബാക്കി എല്ലാം നല്ലതായിരുന്നു എന്ന് ബെർബചോവ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിറ്റർ ബെർബചോവ് കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ സമയം ഏറെ മികച്ചതായിരുന്നു എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേ്ഴ്സിലെ അനുഭവത്തെ കുറിച്ച് ബെർബചോവ് സംസാരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ ഇരിക്കെ ബെർബറ്റോവും പരിശീലകൻ ഡേവിഡ് ജെയിംസുമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ബെർബറ്റോവ് ജെയിംസിന് എതിരെ ഒരു സോഷ്യൽ മീഡിയ പോസ്റ്റും മുമ്പ് ഇട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 06 26 01 12 23 993

തന്നെ പരിശീലകൻ ബഹുമാനിച്ചില്ല എന്നും തനിക്ക് അർഹിച്ച ബഹുമാനം കിട്ടാത്തതിനാൽ ആണ് താൻ തിരികെയും അതേ സമീപനം സ്വീകരിച്ചത് എന്ന് ബെർബറ്റോവ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലെ അനുഭവം മികച്ചതായിരുന്നു. പരിശീലകൻ ഒഴികെ അവിടെ എല്ലാം നല്ലതായിരുന്നു. ക്ലബും ആരാധകരും തന്നെ ഏറെ സ്നേഹിച്ചു. പരിക്കും പ്രായവും കാരണം തനിക്ക് വലിയ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിൽ ചെയ്യാൻ ആയില്ല എന്നും ബെർബ സമ്മതിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയത്തിൽ കിട്ടിയ പിന്തുണ വലുതായിരുന്നു എന്നും സ്റ്റേഡിയം കുലുങ്ങുന്നുണ്ടായിരുന്നു എന്നും ബെർബ പറഞ്ഞു. പലപ്പോഴും ഗ്രൗണ്ടിൽ തന്റെ സഹതാരങ്ങളോട് സംസാരിക്കാൻ പോലും കാണികളുടെ ശബ്ദം കാരണം ആവുന്നില്ലായിരുന്നു എന്നും ബെർബ പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസ് താരം കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസൺ മാത്രമാണ് കളിച്ചത്.

Exit mobile version