ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് എത്തുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് അങ്ങനെ അവസാനം എവേ കിറ്റ് എത്തുന്നു. അഡ്മിറൽ നിർമ്മിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അഡ്മിറൽ തന്നെ ഉടൻ ഔദ്യോഗികമായി അവേ കിറ്റ് പ്രകാശനം ചെയ്യുകയും വിപണിയിൽ എത്തിക്കുകയും ചെയ്യുമെന്നാണ് ക്ലബുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

Courtesy: @isltrolls

കറുപ്പും മഞ്ഞയും നിറത്തിലാകും എവേ കിറ്റ്. നേരത്തെ ഹോം ജേഴ്സി പ്രകാശനത്തിന്റെ സമയത്ത് തന്നെ ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് എവേ ജേഴ്സി ഉടൻ എത്തും എന്ന് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ വിനീത് എവേ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും.

ശനിയാഴ്ച ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ എവേ മത്സരം. അന്നു എവേ കിറ്റും അണിഞ്ഞ് ബ്ലാസ്റ്റേഴ്സ് ടീം ആരാധകരെ ഞെട്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement