വലിയ കളികൾ മാത്രം, ഓസ്ട്രേലിയയിൽ നിന്ന് ഒരു സെന്റർ ബാക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

20201014 132932
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ ക്വാട്ട പൂർത്തിയാകാൻ ഇനി രണ്ട് സൈനിംഗ് കൂടിയാണ് ആവശ്യം. ഈ രണ്ട് താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ആദ്യം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് പറയപ്പെടുന്നത് ഓസ്ട്രേലിയൻ യുവ സെന്റർ ബാക്ക് ജോർദാൻ എൽസി ആണ്. 26കാരനായ ജോർദാൻ എ ലീഗ് ക്ലബായ അഡ്ലൈഡ് യുണൈറ്റഡ് താരമാണ്. താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തെ കരാറിൽ എത്തിയതായാണ് വാർത്തകൾ.

ജോർദാൻ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ ക്വാട്ടയിലേക്കുള്ള താരവുമാകും. ഇതിനകം അഞ്ചു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. വിസെന്റെ ഗോമസ്, ഫകുണ്ടോ പെരേര, സിഡോഞ്ച, കോസ്റ്റ, ഗാരി ഹൂപ്പർ എന്നിവരുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. അവസാന ഏഴു വർഷമായി അഡ്ലൈഡ് യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരമാണ് ജോർദാൻ.

കോസ്റ്റയും ജോർദാനും തമ്മിൽ ഉള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ഐ എസ് എല്ലിലെ തന്നെ മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ടാകാൻ സാധ്യത ഉള്ള കോമ്പിനേഷൻ ആണ്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് നടത്തും.

Advertisement