അർജന്റീനൻ സ്ട്രൈക്കർ മഞ്ഞപ്പടക്ക് ഒപ്പം, കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം വന്നു

Img 20210827 222647

കേരള ബ്ലാസ്റ്റേഴ്സ് അവസാനം തങ്ങളുടെ ഈ സമ്മറിലെ മൂന്നാം വിദേശ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അർജന്റീന സ്ട്രൈക്കർ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരം ഒരു വർഷത്തെ ലോൺ കരാർ ക്ലബിൽ ഒപ്പുവെച്ചു. താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ സൈനിംഗുകൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം വിദേശ സൈനിംഗാണിത്.

അർജന്റീനൻ ക്ലബായ പ്ലാറ്റെൻസിന്റെ താരമായ പെരേര ഡയസിനെ ആദ്യം വിട്ടു നൽകാൻ ക്ലബ് തയ്യാറായിരുന്നില്ല. ഒരു മാസത്തോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താരം മുമ്പ് കളിച്ചിട്ടുണ്ട്‌.

ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു.

Previous articleകരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയുമായി ആന്‍ഡ്രേ റസ്സൽ, ജമൈക്ക തല്ലാവാസിന് പടുക്കൂറ്റന്‍ സ്കോര്‍
Next articleസിസോക്കോ ഇനി സ്പർസിലില്ല, വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു