നല്ല വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്, അസിസ്റ്റന്റ് കോച്ചായി സിങ്ട്ടോ എത്തി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറിതുടങ്ങുന്നു എന്നതിന്റെ സൂചനകൾ കുറച്ചു കാലങ്ങളായി കാണുന്നുണ്ട്. അതിന് അടിവര ഇട്ടുകൊണ്ടുള്ള തീരുമാനവുമായാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി തങ്ബോയ് സിങ്ടോയെ നിയമിച്ചിരിക്കുകയാണ്.

യുവതാരങ്ങളെ വളർത്തുന്നതിൽ ഇന്ത്യയിലെ തന്നെ മികച്ച കോച്ചുകളിൽ ഒന്നായാണ് സിങ്ടോ അറിയപ്പെടുന്നത്. ഷില്ലോങ്ങ് ലജോങ് ടീമിനൊപ്പം 2009 മുതൽ ഉള്ള സിങ്ടോ അവസാന നാലു വർഷമായി ലജോങ്ങിനെ നയിക്കുന്നു. പ്രോ ലൈസൻസ് ഉള്ള സിങ്ടോയെ എത്തിക്കുന്നതിലൂടെ കേരളം യുവതാരങ്ങളുടെ പറുദീസ ആയേക്കും. നോർത്ത് ഈസ്റ്റിലെ ഫുട്ബോൾ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളാണ് സിങ്ടോ.

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ഡെവലപ്മെന്റും ഇനി സിങ്ടോയുടെ ചുമതലയാകും. ഇന്ത്യയിലെ തന്നെ മികച്ച കോച്ചുകളിൽ ഒരാളെ അസിസ്റ്റന്റായി എത്തിച്ച് കേരള ബ്ലാസ്റ്റേസ് ഐ എസ് എൽ ഒരുക്കത്തിൽ ഒരുപടി മുന്നിലെത്തി ഇരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement