കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നാളെ പ്രഖ്യാപിക്കും

Img 20210616 204540

കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ആരു നയിക്കും എന്ന് നാളെ അറിയാം. പുതിയ പരിശീലകനെ നാളെ പ്രഖ്യാപിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു. സെർബിയൻ പരിശീലകനായ ഇവാൻ വുകമാനോവിച് ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത് എന്നാണ് വിവരങ്ങൾ. കഴിഞ്ഞ ആഴ്ച തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ സീസൺ അവസാനം കിബു വികൂനയെ പുറത്താക്കിയ ശേഷം ഒരു പരിശീലകനായുള്ള അന്വേഷണത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തുന്ന പത്താമത്തെ പരിശീലകനാകും ഇവാൻ. സൈപ്രസ് ക്ലബായ അപോളോൻ ലിമാസോളിന്റെ പരിശീലകനായാണ് അവസാനം ഇവാൻ പ്രവർത്തിച്ചത്.

അതിനു മുമ്പ് സ്ലൊവേക്യൻ ക്ലബായ സ്ലോവൻ ബ്രറ്റിസ്ലാവയെ അദ്ദേഹം പരിശീലിപ്പിച്ചു. അവിടെ സ്ലൊവാകൻ പ്രീമിയർ ലീഗിൽ രണ്ടാമത് എത്താൻ അദ്ദേഹത്തിനായിരുന്നു. ബെൽജിയൻ ക്ലബായ സ്റ്റാൻഡേഡ് ലിഗയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാറിൽ ആകും 43കാരനായ ഇവാൻ എത്തുന്നത്. ഫുട്ബോൾ കളിക്കാരൻ ആയിരിക്കെ ഡിഫൻഡർ ആയിരുന്ന ഇവാൻ 1999ൽ ബോർഡക്സിനൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്.

Previous articleമിറാൻചുക് രക്ഷകനായി, റഷ്യക്ക് ആദ്യ വിജയം
Next articleഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മെഡിക്കൽ പൂർത്തിയാക്കി