ടീമിൽ രണ്ട് ഇവാൻ ഉള്ളത് പ്രശ്നമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇത്തവണ രണ്ട് ഇവാൻ ഉണ്ട്. പരിശീലകൻ ഇവാൻ വുകൊമാനോവിചും ഒപ്പം പുതിയ ഉക്രൈൻ മധ്യനിര താരം ഇവാൻ കലിയുഷ്നിയും. രണ്ട് ഇവാൻ ഉള്ളത് പ്രശ്നമാണെന്ന് ഇവാൻ വുകമാനോവിച് ഇന്ന് തമാശയായി പറഞ്ഞു. ഐ എസ് എൽ നടത്തിയ ട്വിറ്റർ സ്പേസിൽ സംസാരിക്കുകയായിരുന്നു ഇവാൻ.

ഇപ്പോൾ തന്നെ താരങ്ങളും മറ്റു കോച്ചുമാരും ഇവാൻ എന്ന് വിളിക്കുമ്പോൾ താൻ വിളി കേട്ടു പോകുന്നുണ്ട്. ഇവാന് കലുയിഷ്നിക്കുള്ള ഐസ്ക്രീം തനിക്ക് ഡെലിവറി ആയെന്നും തമാശയായി കോച്ച് പറഞ്ഞു. ഇവാൻ കലിയുഷ്നിക്ക് ‘വാന്യ’ എന്നൊരു സർനേം ഉണ്ടെന്നും താരത്തെ അത് വിളിക്കാൻ ആണ് ടീം ആലോചിക്കുന്നത് എന്നും ഇവാൻ പറഞ്ഞു. ഇതു കൊണ്ട് കൺഫ്യൂഷൻ അവസാനിക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

Story Highlight: Kerala Blasters and The Ivan Problem