Picsart 23 08 28 19 20 53 178

കേരള ബ്ലാസ്റ്റേഴ്സിന്റെ ഓണസമ്മാനം, എഫ് സി ഗോവയുടെ താരത്തെ സ്വന്തമാക്കി

എഫ് സി ഗോവ ഡിഫൻഡറായ ഐബാൻ ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. തരാത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്‌. രണ്ട് വർഷത്തെ കരാറിലാണ് ഐബാൻ ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് എന്ന് IFTNewsMedia റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മാസത്തോളമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ സൈനിംഗ് നടക്കുന്നത്‌. ഐബനായി 80 ലക്ഷം ട്രാൻസ്ഫർ ഫീ കേരള ബ്ലാസ്റ്റേഴ്സ് നൽകും.

2019 മുതൽ ഗോവയിൽ ഉള്ള താരമാണ് ഐബൻ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. നിശു കുമാറും ഖാബ്രയും ക്ലബ് വിട്ടത് കൊണ്ട് ഫുൾബാക്കിൽ ബ്ലാസ്റ്റേഴ്സിൽ വിടവ് ഉണ്ട്. അത് നികത്താൻ ഐബനാകും എന്ന് ക്ലബ് വിശ്വസിക്കുന്നു. നേരത്തെ പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും ബ്ലസ്റ്റേഴ്സ് ഡിഫൻസിലേക്ക് എത്തിച്ചിരുന്നു.

27കാരനായ ഐബാൻ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ ആണ് വളർന്നു വന്നത്. 2011 മുതൽ 2015 വരെ ടാറ്റ അക്കാദമിയിൽ ഉണ്ടായിരുന്നു. പിന്ന് ഷില്ലൊങ് ലജോങ്ങിൽ എത്തി. 2019വരെ ലജോംഗിൽ ഉണ്ടായിരുന്നു.

Exit mobile version