കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അമ്പതാം മത്സരം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിനെ നേരിടുമ്പോൾ മത്സരങ്ങളുടെ എണ്ണത്തിൽ ഹാഫ് സെഞ്ച്വറി തികയ്ക്കും. ഐ എസ് എല്ലിലെ തങ്ങളുടെ അമ്പതാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. അമ്പതിൽ എത്തുന്ന രണ്ടാമത്തെ ഐ എസ് എൽ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. 51 മത്സരങ്ങൾ കളിച്ച എടികെ കൊൽക്കത്ത മാത്രമെ കേരളത്തേക്കാൾ കൂടുതൽ മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുള്ളൂ.

ഇതുവരെ‌ 49 മത്സരങ്ങൽ കളിച്ച ബ്ലാസ്റ്റേഴ്സ് 17 മത്സരങ്ങൾ വിജയിക്കുകയും 19 മത്സരങ്ങൾ പരാജയപ്പെടുകയും 13 മത്സരങ്ങൾ സമനിലയിൽ പിടിക്കുകയും ചെയ്തു. രണ്ട് തവണ ഐ എസ് എൽ ഫൈനലിലും ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്. ഇതുവരെ 51 ഗോളുകൾ അടിച്ചപ്പോൾ 69 ഗോളുകൾ വഴങ്ങുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement