Picsart 24 07 26 10 15 12 160

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് മത്സരം നടക്കുന്ന. അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Exit mobile version