കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കാശ്മീരിൽ നിന്ന് എതിരാളികൾ

Img 20210903 004654

ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു സന്നാഹ മത്സരം കൂടെ കളിക്കും. കാശ്മീരിൽ നിന്നുള്ള ജമ്മു&കാശ്മീർ എഫ് സിയെ ആകും ഇന്ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ഡ്യൂറണ്ട് കപ്പിന് മുമ്പായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന സൗഹൃദ മത്സരമാണിത്. നേരത്തെ രണ്ട് തവണ കേരള യുണൈറ്റഡുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നു. ആ മത്സരങ്ങളിൽ ഒരു സമനിലയും ഒരു പരാജയവും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫോമിലേക്ക് എത്തുന്നത് കാണാൻ ആയിരുന്നു. ഇന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വിദേശ താരങ്ങൾ അടക്കം പ്രധാന താരങ്ങൾ എല്ലാം ഇന്ന് സ്ക്വാഡിനൊപ്പം ഉണ്ടാകും. ഇന്ത്യക്ക് ഒപ്പം നേപ്പാളിൽ ഉള്ള സഹൽ ടീമിനൊപ്പം ഇല്ല. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മത്സരം തത്സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ കാണാം.

Previous articleഹാൻസി ഫ്ലിക് യുഗം ജയത്തോടെ തുടങ്ങി ജർമ്മനി, ചെക് റിപ്പബ്ലിക്കിനും ജയം
Next articleറോമിയോ ഫെർണാണ്ടസ് ഈസ്റ്റ് ബംഗാളിനൊപ്പം