Picsart 23 01 02 23 59 21 733

വിജയിച്ചെ പറ്റൂ, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

അവസാന രണ്ടു മത്സരങ്ങളിൽ വലിയ പരാജയങ്ങൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുകയാണ്. വിജയം അത്യാവശ്യമായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. നേരത്തെ ഗുവാഹത്തിയിൽ വെച്ച് ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. ഇന്നും വിജയം ആവർത്തിക്കാൻ ആകും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുക.

അവസാന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയോടും മുംബൈ സിറ്റിയോടും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനിയും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനം തിരികെ നേടാൻ ആകും. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്‌.

അവസാന രണ്ടു മത്സരങ്ങളിൽ ഇല്ലാത്ത ലെസ്കോവിച് ഇന്ന് തിരികെ ആദ്യ ഇലവനിൽ എത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ. പരിക്കേറ്റ സന്ദീപ് ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ ഇന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Exit mobile version