Site icon Fanport

മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരെ, ഹൂപ്പറും മറെയും അറ്റാക്കിൽ

ഐ എസ് എല്ലിലെ പത്താം മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഒഡീഷക്ക് എതിരെ വലിയ പരാജയം ഏറ്റുവാങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. കോസ്റ്റ- സന്ദീപ് കൂട്ടുകെട്ട് ആണ് ഇന്ന് സെന്റർ ബാക്കിൽ ഇറങ്ങുന്നത്.

ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറിന്റെ അഭാവത്തിൽ ലാൽറുവത്താരയും ഇറങ്ങുന്നു. ഫകുണ്ടോയും വിസെന്റെയും ആണ് മധ്യനിര നയിക്കുന്നത്. ജീക്സൺ, സഹൽ എന്നിവരും മധ്യനിരയിൽ ഉണ്ട്. മറെയും ഹൂപ്പറും ആണ് അറ്റാക്കിൽ ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, ലാൽറുവത്താര, സന്ദീപ്, ഹക്കു, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, ജീക്സൺ, സഹൽ, മറെ, ഹൂപ്പർ

Exit mobile version