ഹ്യൂം വീണ്ടും, മുംബൈ നഗരവും കേരള ബ്ലാസ്റ്റേഴ്സ് കീഴടക്കി

- Advertisement -

ഇയാൻ ഹ്യൂം വീണ്ടും രക്ഷകനായപ്പോൾ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ കീഴടങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലെ നിമിഷ നേരത്തെ ബുദ്ധിയിലൂടെ പിറന്ന ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ എടുത്ത് സ്പീഡ് ഫ്രീകിക്കാണ് കേരളത്തിന് ഗോൾ സമ്മാനിച്ചത്. പെകൂസൺ എടുത്ത ഫ്രീകിക്ക് മുംബൈ ഡിഫൻസിനെ ഞെട്ടിക്കുകയായിരുന്നു. മുംബൈ ഡിഫൻസ് കണ്ണു തുറക്കും മുന്നേ അമ്രീന്ദറിനെ മറികടന്ന് ഇയാൻ ഹ്യൂം ഗോൾ കണ്ടെത്തിയിരുന്നു.

ഇയാൻ ഹ്യൂമിന്റെ സീസണിലെ നാലാം ഗോളാണ് ഇന്ന് പിറന്നത്. മുംബൈ സിറ്റിക്കെതിരെ ഇയാൻ ഹ്യൂം നേടുന്ന ഏഴാം ഗോളും. രണ്ടാം പകുതിയിൽ സി കെ വിനീത് ബ്ലാസ്റ്റേഴ്സിനായി രംഗത്തിറങ്ങി. കളിയുടെ അവസാന നിമിഷങ്ങളിൽ വിനീതിന് ലീഡ് ഉയർത്താൻ അവസരം കിട്ടി എങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.

മുംബൈ സിറ്റിയും രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. പക്ഷെ കേരള ഡിഫൻസിനെ കീഴടക്കാൻ ഒരു മുംബൈ ആക്രമണത്തിനും കഴിഞ്ഞില്ല. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽ നിന്ന് 14 പോയന്റായി. കേരളം ആറാം സ്ഥാനത്തേക്ക് മുന്നേറി. 14 പോയന്റ് തന്നെയുള്ള മുംബൈ സിറ്റി മെച്ചപ്പെട്ട ഗോൾ ശരാശരിയുള്ളത് കൊണ്ട് അഞ്ചാമത് നിൽക്കുകയാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement