Picsart 24 02 25 21 59 10 872

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു, പ്ലേ ഓഫ് ഉറപ്പിക്കണം

ഇൻറർനാഷണൽ ബ്രേക്കിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു വിജയം കൂടി മതി. അത് ഇന്ന് നേടാനാകും എന്നാകും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. മറുവശത്ത് ജംഷദ്പൂർ എഫ്സി 20 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്ന് വിജയിച്ചാൽ ജംഷദ്പൂരിന്റെ പ്ലേ ഒഫ് പ്രതീക്ഷ സജീവമാകും. അതുകൊണ്ട് തന്നെ ഇന്ന് നല്ലൊരു മത്സരം കാണാനാകും.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിക്കുകൾ ഒന്നുമില്ല. എങ്കിലും അവർക്ക് ലൂണയുടെ സേവനം ഇന്നും കിട്ടില്ല. ലൂണ പരിശീലനം പുനരാരംഭിച്ചു എങ്കിലും മത്സരം കളിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് പരിശീലകൻ ഇ വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം തൽസമയം ജിയോ സിനിമയിലും സ്പോർട്സ് 18 ലും സൂര്യ മൂവീസിലും കാണാനാകും

Exit mobile version