നേരത്തെ എവേ ജഴ്സിയെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് സ്ഥിതീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ എവേ ജഴ്സിയുടെ പ്രകാശനം ഉടനുണ്ടാകുമെന്നാണ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിപ്പ് വന്നത്.
https://twitter.com/KeralaBlasters/status/949121323271299072
നേരത്തെ കേരളത്തിന്റെ എവേ ജഴ്സിയെന്ന് പറയപ്പെടുന്ന കറുത്ത ജഴ്സി അണിഞ്ഞ് നില്‍ക്കുന്ന ടീം താരങ്ങളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഇതാണ് എവേ കിറ്റ് എന്നും അല്ല ഇത് ട്രെയിനിംഗ് കിറ്റാണെന്നും ആരാധകര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. എന്ത് തന്നെയായാലും ഏറെ വൈകാതെ ആരാധകരുടെ ഈ തര്‍ക്കത്തിനൊരു ഉത്തരം വരുമെന്നാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial