റോബി കീനു പരിക്ക്, ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങില്ല

- Advertisement -

എടികെ കൊൽക്കത്തയുടെ റെക്കോർഡ് സൈനിംഗ് റോബി കീന് പരിക്ക്. ഇടതു മുട്ടിനു പരിക്കേറ്റ റോബി കീന് ഡോക്ടർ രണ്ടാഴ്ച വിശ്രമം നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ കീൻ ഇറങ്ങില്ല എന്ന് ഉറപ്പായി.

വിദഗ്ദ ചികിത്സക്കായി റോബി കീൻ അയർലണ്ടിലേക്ക് തിരിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടോട്ടൻഹാമിൽ ഉണ്ടായിരുന്നപ്പോൾ ഒപ്പം സ്ട്രൈക്കേഴ്സ് ആയി കളിച്ച കീനും ബെർബറ്റോവും ഐ എസ് എല്ലിൽ നേർക്കുനേർ വരുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കീൻ മാത്രമല്ല കൊൽക്കത്തയുടെ വിദേശ മിഡ്ഫീൽഡർ കാൾ ബേക്കറിനും പരിക്കേറ്റതായാണ് വിവരം. പക്ഷെ ബേക്കർ ആദ്യ മത്സരത്തിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുത്തേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement