പരിശീലക വേഷം അണിയാൻ റോബി കീൻ

- Advertisement -

റോബി കീനിന്റെ പരിശീലക കരിയറിന് ഇന്ത്യയിൽ തുടക്കമാകാൻ സാധ്യത. എടികെ കൊൽക്കത്തയ്ക്ക് വേണ്ടി ബൂട്ട് അണിയുന്ന റോബി കീൻ താൽക്കാലികമായി എടികെയുടെ പരിശീലക സ്ഥാനം ഏടേറ്റുത്തേക്കും. ഇന്നലെ ആഷ്ലി വെസ്റ്റ് വൂഡ് സ്ഥാനം ഒഴിഞ്ഞതോടെ പരിശീലകരില്ലാതെ നിൽക്കുന്ന എടികെയെ അവസാന മത്സരത്തിൽ കീൻ പരിശീലിപ്പിക്കാനാണ് സാധ്യത.

മുൻ മോഹൻ ബഗാൻ പരിശീലകൻ സഞ്ജൊയ് സെന്നിനും സാധ്യതകൾ കൽപ്പിക്കുന്നുണ്ട് എങ്കിലും കീൻ തന്നെയാകും പരിശീലകൻ എന്നാണ് കൊൽക്കത്തയിൽ നിന്നുള്ള വിവരങ്ങൽ. കോച്ചിംഗിൽ യുവേഫ പ്രൊ ലൈസൻസുള്ള താരമാണ് കീൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement