Picsart 24 09 13 18 44 01 613

യുവതാരങ്ങളെ വളർത്തുന്നതിൽ താൻ എപ്പോഴും ശ്രദ്ധ നൽകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ യുവ പ്രതിഭകളെ വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞു. കൊച്ചിയിൽ പഞ്ചാബ് എഫ്‌സിക്കെതിരായ തങ്ങളുടെ സീസൺ ഓപ്പണറിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു സ്റ്റാറെ.

“എന്നെ സംബന്ധിച്ചിടത്തോളം, ക്ലബ് യുവ കളിക്കാരെ വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ്,” സ്റ്റാഹ്രെ പറഞ്ഞു.

“ഞാൻ വളരെക്കാലമായി ടീമിനെ പരിശീലിപ്പിക്കുന്നു. ഞാൻ അക്കാദമിയിൽ ആരംഭിച്ച് യുവ കളിക്കാരെ വികസിപ്പിക്കുന്നതിൽ എന്നും ശ്രദ്ധ കൊടുക്കാറുണ്ട്.” സ്റ്റാറെ പറയുന്നു.

“നിങ്ങൾക്കൊരു വിജയ ടീമിന് നല്ല ഹംഗർ ഉള്ള യുവ കളിക്കാരെ വേണം, നിങ്ങൾക്ക് പരിചയസമ്പന്നരായ വിജയം ദാഹിക്കുന്ന ക ളിക്കാർ ആവശ്യമാണ്, അതുപോലുള്ള പരിശീലക സംഘവും ആവശ്യമാണ്” അദ്ദേഹം വിശദീകരിച്ചു.

Exit mobile version