Site icon Fanport

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ ആദ്യ മത്സരത്തിന് ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യുഎഇ പ്രീസീസൺ ടൂറിലേ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് അൽ വാസൽ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും.

Picsart 23 09 08 23 13 49 506
ഇന്ന് സബീൽ സ്റ്റേഡിയത്തിൽ ആൺ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുക. മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്ന് രാത്രി 8.30നായിരിക്കും മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം.

ഐ എസ് എല്ലിൽ ബെംഗളൂരുവിന് സെപ്റ്റംബർ 21ന് നേരിട്ട് കൊണ്ടാകും ബ്ലാസ്റ്റേഴ്സിന്റെ ലീഗ് സീസൺ തുടങ്ങുക.

Exit mobile version