Site icon Fanport

ഐ എസ് എൽ ചരിത്രത്തിലെ നാണക്കേട് റെക്കോർഡിട്ട് ബ്ലാസ്റ്റേഴ്‌സ്, കൂട്ടിന് ഡൽഹിയും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ പൂനെ സിറ്റിയോട് ഏറ്റ തോൽവിയോടെ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയത് ലീഗിലെ നാണക്കേടിന്റെ പുതിയ റെക്കോർഡ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കാതെ പോയതിന്റെ റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടർച്ചയായ പത്താം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കാതെ പോയത്. ഡൽഹി ഡൈനാമോസും ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഈ റെക്കോർഡ് പങ്ക്‌ വെക്കുന്നുണ്ട്.

കൊൽക്കത്തയിൽ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് 6 സമനിലകൾ നേടിയ ബ്ലാസ്റ്റേഴ്സ് 4 മത്സരങ്ങളിൽ തോൽവിയും ഏറ്റു വാങ്ങി. ഡെൽഹിയാവട്ടെ ആകെ കളിച്ച പത്തിൽ 6 എണ്ണത്തിൽ തോൽക്കുകയും 4 എണ്ണം സമനില നേടുകയും ചെയ്തു.

Exit mobile version