Picsart 23 01 02 23 39 14 637

“ക്ലബ് വിടാൻ ആഗ്രഹിക്കുന്ന താരങ്ങളെ അതിന് അനുവദിക്കുന്നതാണ് നല്ലത്” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ഒരു താരം ആഗ്രഹിക്കുമ്പോൾ അതിന് അനുവദിക്കുന്നതാണ് നല്ലത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പ്യൂട്ടിയ ക്ലബ് വിട്ടതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഇവാൻ. പൊതുവെ താരങ്ങൾ ഒരു ക്ലബിൽ കുറച്ച് കാലം നിൽക്കുമ്പോൾ അവർക്ക് ക്ലബ് മാറാനും പുതിയ വെല്ലുവിളികൾ നേരിടാനും ആഗ്രഹം ഉണ്ടാകും. തന്റെ കരിയറിലും അങ്ങനെ ഉള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പ്യൂട്ടിയയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഇത് ഫുട്ബോളിൽ സ്വാഭാവികം മാത്രമാണെന്ന് ഇവാൻ പറഞ്ഞു.

ആരെങ്കിലും ക്ലബ് വിടണം എന്ന് തന്നോട് പറഞ്ഞാൽ താൻ തടയില്ല എന്ന് ഇവാൻ പറഞ്ഞു. നല്ല ഓഫറുകൾ വന്നാൽ താരങ്ങൾക്ക് ക്ലബ് വിടാൻ തോന്നാം. ക്ലബ് വിടാൻ ആഗ്രഹിക്കുന്ന താരങ്ങളെ പോകാൻ അനുവദിക്കുന്നത് തന്നെയാണ് നല്ലത്. എ ടി കെ മോഹൻ ബഗാന് മികച്ച ഒരു താരത്തെയാണ് ലഭിക്കുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. പ്യൂട്ടിയ ഈ ക്ലബിനായി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്‌. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കോച്ച് കൂട്ടിച്ചേർത്തു.

Exit mobile version