Picsart 23 09 01 17 49 08 728

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസന്റിംഗ് സ്പോൺസറായി വൺഎക്സ് ബാറ്റ് സ്പോട്ടിംഗ് ലൈൻസ് തുടരും

കൊച്ചി, സെപ്റ്റംബർ 01, 2022: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രസന്റിംഗ് സ്പോൺസറായി വൺ എക്സ് ബാറ്റ് സ്പോട്ടിംഗ് ലൈൻസ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലും തുടരും. സ്‌പോർട്‌സ് ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകർക്ക് എത്തിക്കുന്ന ഓൺലൈൻ വാർത്താ പ്ലാറ്റ്‌ഫോമാണ് വൺ എക്സ് ബാറ്റ്.

പങ്കാളിത്തത്തിന്റെ ഭാഗമായി വൺ എക്സ് ബാറ്റിന്റെ ലോഗോ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ജേഴ്‌സിയുടെ പിൻഭാഗത്തും നെഞ്ചിന്റെ വലത് വശത്തും പ്രദർശിപ്പിക്കുന്നത് തുടരും. ഇത് കേരള ബ്ലാസ്റ്റേഴ്സും വൺ എക്സ് ബാറ്റും തമ്മിലുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതോടൊപ്പം ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നതുമാണ്.

ഒരിക്കൽകൂടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് വൺ എക്സ്ബാറ്റിന്റെ സഹസ്ഥാപകയും മാർക്കറ്റിംഗ് ഡയറക്ടറുമായ ടാറ്റിയാന പോപോവ പറഞ്ഞു. “തുടർച്ചയായ രണ്ടാം വർഷവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ വൺ എക്സ് ബാറ്റ് സന്തോഷിക്കുന്നു. ഫുട്ബോൾ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആവേശഭരിതവുമായ ഒരു കായിക വിനോദമായതിനാൽ, വൺ എക്സ്ബാറ്റും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിച്ച് ചേർക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള കൂടുതൽ മനോഹരവും അതിശയകരവുമായ ഫുട്ബോൾ നിമിഷങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.“ അദ്ദേഹം കൂട്ടിച്ചേർത്തു.

“വൺ എക്സ് ബാറ്റുമായുള്ള ഞങ്ങളുടെ ബന്ധം തുടരുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒരു ആഗോള ബ്രാൻഡായ, അവരുടെ കാഴ്ചപ്പാട് കേരള ബ്ലാസ്റ്റേഴ്സുമായി ചേർന്നു നിൽക്കുന്നതാണ്. ഇരു ബ്രാൻഡുകൾക്കും പരസ്പരം പ്രയോജനകരമാകുന്ന വിധത്തിൽ, ഈ പങ്കാളിത്തം വരും കാലങ്ങളിൽ ശക്തമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Exit mobile version